കൊ​ല്ലം: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം വ്ര​ത​മാ​സ​ക്കാ​ല​മാ​യി ഓ​രോ ഭ​വ​ന​ത്തിലും ആ​ച​രി​ക്ക​ണ​മെ​ന്ന് ശ​ബ​രി​മ​ല ശ്രീ അ​യ്യ​പ്പ ധർമ്മ പ​രി​ഷ​ത്ത് ദേ​ശീ​യ നിർ​വാ​ഹ​ക സ​മി​തി അ​ഭ്യർ​ത്ഥി​ച്ചു. വൃ​ശ്ചി​കം ഒ​ന്നി​ന് എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും അ​യ്യ​പ്പ​ന്റെ ചി​ത്രം വ​ച്ച് മാ​ല​യ​ണി​യി​ച്ച് ശ​ര​ണം വിളിക്കണം. രാ​വി​ലെ​യും വൈ​കി​ട്ടും ശ​ര​ണം വിളിച്ച് ഭ​ജ​ന നടത്തണം. ച​ട​ങ്ങു​കൾ​ക്ക് ത​ന്ത്രി മു​ഖ്യ​ന്മാർ, മുൻ​മേൽ ശാ​ന്തി​മാർ, ഗു​രു​സ്വാ​മി​മാർ, ശ​ബ​രി​മ​ല​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​കൾ തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽ​കും. ഭ​വ​ന​ങ്ങ​ളി​ലെ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​ന​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്​ഘാ​ട​നം ത​ന്ത്രി മു​ഖ്യൻ അ​ക്കീ​ര​മൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി നിർ​വ​ഹി​ക്കും. നിർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തിൽ തി​രു​പ്പൂർ മു​ര​ളി അ​ദ്ധ്യ​ക്ഷ​നാ​യി. ജ​ന​റൽ സെ​ക്ര​ട്ട​റി അ​യർ​ക്കു​ന്നം രാ​മൻ​നാ​യർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ ഓർ​ഡി​നേ​റ്റർ ച​വ​റ സു​രേ​ന്ദ്രൻ​പി​ള്ള, പ്രൊഫ. എൻ.രാ​ജ​ശേ​ഖ​രൻ നാ​യർ, ഡോ. ശ്രീ​ധ​രൻ ന​മ്പൂ​തി​രി, അ​ഡ്വ. പി.കൃ​ഷ്​ണ​മൂർ​ത്തി, അ​ഡ്വ. എൻ.രാ​ധാ​കൃ​ഷ്​ണൻ, പ​ര​വൂർ വി.ജെ.ഉ​ണ്ണിക്കൃ​ഷ്​ണൻ ​നാ​യർ, എ​സ്.ജി.ശി​വ​കു​മാർ പ​ത്ത​നാ​പു​രം എ​ന്നി​വർ സംസാരിച്ചു.