കൊല്ലം: സൃഷ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ ശബരിമല നിയുക്ത മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയെ ആദരിച്ചു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങ് കേണൽ.എസ്.ഡിന്നി ഉദ്ഘാടനം ചെയ്തു. സൃഷ്ടി ഫൗണ്ടേഷൻ ചെയർമാൻ കായംമഠം അഭിലാഷ് നാരായണൻ അദ്ധ്യക്ഷനായി. അയ്യപ്പന്റെയും ഗുരുജനങ്ങളുടെയും അനുഗ്രഹമാണ് പുതിയ ദൗത്യത്തിലേക്ക് എത്തിച്ചതെന്നും ശബരിമല തീർത്ഥാടനം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് വിമുക്തമാക്കി പ്രകൃതിയെ ഈശ്വര ആരാധനയോടെ പൂർത്തിയാക്കേണ്ടതാണെന്നും അനുഗ്രഹ പ്രഭാഷണത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി പറഞ്ഞു.
കേരളകൗമുദി റസിഡന്റ്സ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ശബരിമല മുൻ മേൽശാന്തി ബാലമുരളി തിരുമേനി, റിട്ട.ജില്ല ജഡ്ജി എം.എസ്.മോഹനചന്ദ്രൻ, വ്യാപാരി വ്യവസായി സംഘം പ്രതിനിധി ആർ.പി.പ്രകാശൻപിള്ള, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി അംഗം സോമയാജി, സനാതന ധർമ്മ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജയചന്ദ്ര ബാബു, പ്രവാസി സംഘം സംസ്ഥാന സമിതിയംഗം ദിവ്യകുമാർ, എസ്.എൻ കോളേജ് റിട്ട.പ്രിൻസിപ്പൽ എസ്.ഗംഗ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പട്ടത്താനം രാധാകൃഷ്ണൻ, സ്വരം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അനിൽകുമാർ തട്ടാർകോണം എന്നിവർ എസ്.അരുൺകുമാർ നമ്പൂതിരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ശബരിമല മുൻ മേൽശാന്തി ബാലമുരളി തിരുമേനി, റിട്ട. ജില്ല ജഡ്ജി എം.എസ്.മോഹനചന്ദ്രൻ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി.എസ്.ഗോപകുമാർ, അഖില ഭാരത ഭാഗവത സത്രസമിതി ഉപാദ്ധ്യക്ഷൻ നാരായണസ്വാമി, കോർപ്പറേഷൻ കൗൺസിലർ ഗിരീഷ് കുമാർ, സൃഷ്ടി ഫൗണ്ടേഷൻ അംഗം സി.തമ്പി എന്നിവർ സംസാരിച്ചു.