കുണ്ടറ: കൊളശേരി ഗ്രാമത്തെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പി.സി.വിഷ്ണുനാഥ്.എം.എൽ.എ ഒരു കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗക്കാർ ധാരാളമായി താമസിക്കുന്ന ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമർപ്പിച്ചിരുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി വകുപ്പ് ഒരു കോടി രൂപ അനുവദിച്ചത്.
30 വീടുകളുടെ മെയിന്റനൻസ്, വീടുകൾക്കുള്ള സംരക്ഷണ ഭിത്തി നിർമ്മിക്കൽ, കോമൺ ഫെസിലിറ്റി സെന്റർ നിർമ്മാണം, ഇലക്ട്രിക്കൽ, പ്ലംബിംഗ് അനുബന്ധ ജോലികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല.