കൊ​ല്ലം: ദേ​ശീ​യ വി​ക​സ​ന ഏ​ജൻ​സി​യാ​യ ഭാ​ര​ത് സേ​വ​ക് സ​മാ​ജ് കൊ​ല്ലം ഹൈ​സ്​കൂൾ ജം​ഗ്​ഷൻ കോ​ട്ട​മു​ക്ക് റോ​ഡി​ലു​ള്ള ബി.എ​സ്.എ​സ് ജി​ല്ലാ സെന്റ​റിൽ സ​മ്പൂർണ്ണ ജോ​ലി സാ​ദ്ധ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തും 75 ശതമാനം സ്‌​കോ​ളർ​ഷി​പ്പ് ഉ​ള്ള​തു​മാ​യ വി​വി​ധ തൊ​ഴിൽ പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ളി​ലേ​ക്ക് വ​നി​ത​ക​ളിൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ്ര​സ് മേ​ക്കിംഗ് ആൻ​ഡ് ഫാ​ഷൻ ഡി​സൈ​നിംഗ്, ക​ട്ടിം​ഗ് ആൻഡ് ടൈ​ല​റിം​ഗ്, സ്‌​പോ​ക്കൺ ഇം​ഗ്ലീ​ഷ്, കു​ക്ക​റി, ഫ്‌​ള​വർ ടെ​ക്‌​നോ​ള​ജി ആൻ​ഡ് ഹാന്റി ക്രാ​ഫ്​റ്റ് എ​ന്നീ തൊ​ഴിൽ പ​രി​ശീ​ല​ന കോ​ഴ്‌​സു​കൾ​ക്ക് വ​നി​ത​ക​ളിൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​കൾ ന​വം​ബർ 15ന​കം പ്രോ​ജ​ക്ട് ഡ​യ​റ​ക്ടർ, ബി.എ​സ്.എ​സ്, ഹൈ​സ്​കൂൾ ജം​ഗ്​ഷൻ​ കോ​ട്ട​മു​ക്ക് റോ​ഡ്, കൊ​ല്ലം​-13 എ​ന്ന വി​ലാ​സ​ത്തിൽ ല​ഭിക്ക​ണം. ഫോൺ​- 0474 2797478.