
കുണ്ടറ: പുന്നമുക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പരുത്തൻപാറ റേഡിയോമുക്ക് മോഹനവിലാസത്തിൽ മോഹനന്റെയും ഗീതയുടെയും മകൻ ആദിത്യൻ (19) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒക്ടോബർ 28നായിരുന്നു അപകടം. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സഹോദരൻ: സംഗീത് മോഹൻ.