 
കൊട്ടാരക്കര. എസ്.എൻ. ഡി.പി യോഗം 2519ാം നമ്പർ നെടുവത്തൂർ ശാഖ ഗുരുമന്ദിരത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെ സമർപ്പണം റിട്ട.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സതി പി. ശങ്കരൻ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ബൈജു ആദിശങ്കരത്തിൽ അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം പ്രദീപ്,കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ, രാജേഷ്,ഇന്ദിര, അനിത എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.സുരേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുഭാഷ് നന്ദിയും പറഞ്ഞു.