 
ചവറ: ജില്ലാ ശിശുക്ഷേമ സമിതിയുടെ അഭിമുഖ്യത്തിൽ 14ന് കൊല്ലത്ത് നടക്കുന്ന ശിശുദിന റാലിയിലും പൊതുസമ്മേളനത്തിലും
കുട്ടികളുടെ പ്രധാനമന്ത്രിയായി കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അബ്രാർ.ടി.നാസിം തിരഞ്ഞെടുക്കപ്പെട്ടു. ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാണ് കുട്ടികളുടെ പ്രധാനമന്ത്രിയായത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ നാസിമിന്റെയും അദ്ധ്യാപികയായ അഫ്സയുടെയും മകനാണ്.