vasanthi

ഓയൂർ: കരിങ്ങന്നൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ കൊല്ലംതറയിൽ പ്രഭാകരന്റെ ഭാര്യ വാസന്തിയാണ് (74) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം. പുലർച്ചെ ഉറക്കം എഴുന്നേൽക്കുന്ന വാസന്തിയെ ഏറെ നേരം ആയിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപമുള്ള കുടുംബ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസും കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂയപ്പള്ളി പൊലീസ് കേസെടുത്തു. മകൾ: ഷൈൻ, ജയൻ, ലാൽ. മരുമക്കൾ: നിഷ, ആശ.