കൊല്ലം: വാടകയ്ക്ക് മേൽ ഏർപ്പെടുത്തിയ 18 ശതമാനം ജി.എസ്.ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ജി.എസ്.ടി ഓഫീസുകളിലേക്ക് നാളെ രാവിലെ 10ന് കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തും. കടപ്പാക്കട സ്പോർട്സ് ക്ലബിന് മുന്നിൽ നിന്നാരംഭിക്കുന്ന പ്രകടനം കടപ്പാക്കട സി.ജി.എസ്.ടി ഓഫീസിന് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ ജില്ലാ രക്ഷാധികാരിയും സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബാഹുലേയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു.