a
വെളിനല്ലൂർ മണികണ്ഠന്റെ 50ാം പിറന്നാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ. ജി.സുന്ദരേശൻ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മണിക്കണ്ഠൻ ആനയുടെ 50-ാം ജന്മവാർഷികം ആഘോഷിച്ചു. ദേവസ്വംബോർഡ് മെമ്പർ ജി.സുന്ദരേശൻ ചടങ്ങി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് എസ്.രാഹുൽ അദ്ധ്യക്ഷനായി. ഉപദേശക സമിതി സെക്രട്ടറി വി.ഹരികുമാർ സ്വാഗതം പറഞ്ഞു. കെ.സൈനുരാജ് ദേവസ്വം ബോർഡ് അസി.ഡെപ്യുട്ടി കമ്മിഷണർ, സുനിൽകുമാർ, മുൻ ദേവസ്വം കമ്മിഷണർ പത്തനംതിട്ട വൈശാഖ് കൃഷ്ണ, വെളിനല്ലൂർ സബ് ഗ്രൂപ്പ് ഓഫീസർമാരായ രവീന്ദ്രൻ നായർ, രാജേന്ദ്രൻ പിള്ള, തുളസീധരൻപിള്ള , സി.ജയകുമാർ, എം.ആർ.വിഷ്ണു , ജയചന്ദ്രൻ പിള്ള , കെ. ശശിധരൻ നായർ, ഉപദേശക സമിതി രക്ഷാധികാരി, സുന്ദരേശൻ, ഉപദേശക സമിതി ജോയിൻ സെക്രട്ടറി എന്നിവർ സംസാരിച്ചു. ക്ഷേത്രപദേശക സമിതി വൈസ് പ്രസിഡന്റ് ടി .എസ്.രാഹുൽ നന്ദി പറയും.