ഓച്ചിറ: സി.പി.എെ ക്ലാപ്പന ലോക്കൽ കമ്മിറ്റി ഓഫീസ് ആയ സി.കെ.ചന്ദ്രപ്പൻ സ്മാരകം ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ ക്ലാപ്പന കിഴക്ക്, പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.കെ.ചന്ദ്രൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രകടനം തോട്ടത്തിൽ മുക്കിൽ സമാപിച്ചു. സി.പി.ഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം പി.കെ.വിക്രമൻ അദ്ധ്യക്ഷനായി. സെക്രട്ടറി സജീവ് ഓണംപള്ളി സ്വാഗതം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസ് ആക്രമിച്ച സാമൂഹ്യവിരുദ്ധന്മാരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ആർ. ശരവണൻ, എെ.എസ്.എഫ് മുൻ ജില്ലാ സെക്രട്ടറി അനന്ദു എസ്.പോച്ചയിൽ, സുരേഷ് താനുവേലി, ആർ.നിധിൻ രാജ്, ബർണാഷ് തമ്പി, ഡിക്സൺ, ശ്രീദേവി മോഹൻ, കേശവദാസ്, സിന്ധു, സോനു മങ്കടത്തറ, ഷറഫ്, പത്മാകുമാരി, ഉമ്മയമ്മ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.