കൊല്ലം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഫാം ലൈവിലി ഹുഡ് പദ്ധതിയുടെ ഭാഗമായി വനിതാ കർഷകർക്കുള്ള ഏകദിന മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ പരിശീലനമായ പുനർജീവനം പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനം തെന്മലയിൽ സംഘടിപ്പിച്ചു.
സി.ടി.സി.ആർ.ഐ ക്രോപ് വിഭാഗം ശാസ്ത്രജ്ഞനായ ഡോ. എം.എസ്.സജീവ് ജെ.എൽ.ജി പരിശീലനം നൽകി. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എ.ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ലയിൽ നിന്ന് 85ഓളം വനിതാ കർഷകർ പങ്കെടുത്തു. കിഴങ്ങുവർഗ വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് നൈപുണ്യ പരിശീലനം നടത്തി. തെന്മല എസ്.ആർ പാലസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഹാരിസ് മുഹമ്മദ് സ്വാഗതം പറഞ്ഞു.