xp
റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി താലൂക്ക് സപ്ളൈ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് കളരിക്കൽ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

തഴവ: റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വേതന പാക്കേജ് പരിഷ്കരിക്കുക, രണ്ടുമാസത്തെ വേതന കുടിശ്ശിക ഉടൻ അനുവദിക്കുക കിറ്റ് കമ്മിഷൻ പൂർണ തോതിൽ ലഭ്യമാക്കുക എല്ലാ മാസവും 10ന് മുൻപായി റേഷൻ വ്യാപാരികൾക്ക് വേതനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായാരുന്നു മാർച്ച്. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കളരിക്കൽ ജയപ്രകാശ് ധർണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സനിൽകുമാർ സംസ്ഥാന സെക്രട്ടറി എം.വേണുഗോപാൽ, ജില്ലാ പ്രസിഡന്റ് കെ.പ്രമോദ് , സുകുമാരൻനായർ , ഷാജഹാൻ, തോമസ് ജോൺ കുറിച്ചി, ജമാൽ കോട്ടപ്പുറത്ത് , എം.കെ.മജീദ് , വിജയലക്ഷ്മി , ഷൈലജ എന്നിവർ സംസാരിച്ചു.