 
കരുനാഗപ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പ് ഗോത്രവർഗ തീരദേശ തോട്ടം മേഖലകളിലെ കുട്ടികൾക്കായി രൂപകല്പനചെയ്ത പഠനപരിപോഷണ പദ്ധതിയായ തിരയൊലി 2024- 2025ന്റെ ഉദ്ഘാടനം അഴീക്കൽ ഗവ. ഹൈസ്കൂളിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി നിർവഹിച്ചു. കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സ്മിത പദ്ധതി വിശദീകരിച്ചു. കൊല്ലം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വസന്താ രമേശ് , ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ആലപ്പാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ അഭിലാഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ അജയുമാർ, വാർഡ് മെമ്പർ ശ്യാംകുമാർ, കരുനാഗപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജയകുമാർ, ബി.ആർ.സി കോ -ഓർഡിനേറ്റർ ബിന്ദു, പി.ടി.എ വൈസ് പ്രസിഡന്റ് രാഖി ,ബിനു, പൂർവ വിദ്യാർത്ഥി അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീജ , സ്റ്റാഫ് സെക്രട്ടറി സുജാരാജ്, വിദ്യാലയ കോ -ഓർഡിനേറ്റർ റാണി, വിദ്യാർത്ഥി പ്രതിനിധിയും യു.എസ്.എസ് ഗിഫ്റ്റഡ് ചിൽഡ്രനുമായ പ്രിയദർശിനി എന്നിവർ പങ്കെടുത്തു. ജെൻഡർ ആൻഡ് എഫ്.എൻ.എച്ച്.ഡബ്ല്യു കൊല്ലം ജില്ല പ്രോഗ്രാം മാനേജർ എൻ.ബീന നയിച്ച മക്കളോടൊപ്പം രക്ഷകർത്തൃ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.