 
എഴുകോൺ :കാക്കക്കോട്ടൂർ മഹാദേവ ക്ഷേത്രത്തിൽ അന്നദാന മന്ദിരത്തിന്റെ രണ്ടാം നില ക്ഷേത്രം തന്ത്രി ഹോരാക്കാട്ട് ജി.ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.ആർ.ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബി.കെ.അനീഷ്കുമാർ,വൈസ് പ്രസിഡന്റ് എസ്. റെജി,ഖജാൻജി എസ്.ബാലചന്ദ്രൻ,ജോയിന്റ് സെക്രട്ടറി എസ്.അനീഷ്, സി.അശോക് കുമാർ,വിപിൻ ഗോപാൽ, എൻ.ഉദയകുമാർ, എൻ.ബൈജു, ക്ഷേത്രം മേൽശാന്തി സൂരജ് പോറ്റി തുടങ്ങിയവർ സംസാരിച്ചു.