ചാത്തന്നൂർ: ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 20 സ്വയം സഹായ സംഘങ്ങൾക്ക് രണ്ട് കോടി 65 ലക്ഷം രൂപ ലിങ്കേജ് വായ്പ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ പ്രശാന്ത്, ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ്‌ വിഭാഗം മാനേജർ രമ്യ, എം.എസ്.എസ്.എസ് ട്രഷറർ ശിവപ്രസാദ് കുറുപ്പ്, യൂണിയൻ ഭരണസമിതി അംഗങ്ങളായ എസ്.ആർ.മുരളീധരകുറുപ്പ്, ബി.വിജയൻ പിള്ള, എം.എസ്.എസ്.എസ് കോ ഓർഡിനേറ്റർമാരായ ശാന്തകുമാരി, അഞ്ജലി ദേവി, 20 സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.