photo-
ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ട്രൂ ഇന്ത്യൻ പുരസ്‌കാരദാന ചടങ്ങിൽ ദീപം തെളിക്കുന്നു

പത്തനാപുരം: മലയാളികളുടെ സ്‌നേഹവും നന്മയും അറിയാൻ മറുനാട്ടിലെത്തണമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും സംവിധായകൻ പി.ചന്ദ്രകുമാറും പറഞ്ഞു. ട്രൂ ഇന്ത്യൻ പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'വീണ്ടും വസന്തം' എന്ന പേരിൽ നടത്തിയ പരിപാടിയിൽ ടി.ആർ.ചന്ദ്രൻ അദ്ധ്യക്ഷനായി. ട്രൂ ഇന്ത്യൻ പ്രസിഡന്റ് സി.ജി.വാര്യർ ആമുഖ പ്രഭാഷണം നടത്തി. ഡോംബിവില്ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ, മുംബയ് സാഹിത്യവേദി കൺവീനർ കെ.പി.വിനയൻ, ഉപേന്ദ്ര.കെ.മേനോൻ, ശ്വേത വാര്യർ എന്നിവ‌‌ർ സംസാരിച്ചു.
സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 'ചന്ദ്രപ്രഭ' പുരസ്‌കാരം സംവിധായകൻ പി.ചന്ദ്രകുമാറിനും പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, പി.ആർ.കൃഷ്ണൻ, മോഹൻ നായർ എന്നിവർക്ക് ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരങ്ങളും സമർപ്പിച്ചു.
'നാദപ്രഭ' പുരസ്‌കാരം ഗായിക ദീപ ത്യാഗരാജനും പത്രപ്രവർത്തനരംഗത്ത് നിന്ന് കാട്ടൂർ മുരളി, പി.വി.വാസുദേവൻ, നാടക സിനിമ രംഗത്ത് നിന്ന് ബാലാജി, സുമ മുകുന്ദൻ, വിജയമേനോൻ, ഭക്തിഗാനരംഗത്ത് നിന്ന് എൽ.എൻ.വേണുഗോപാൽ, സംഘടനാരംഗത്തെ സ്ത്രീ ശാക്തീകരണത്തിന് ദിശാബോധം നൽകിയതിന് ബീന.കെ.തമ്പി, രുക്മിണി സാഗർ, സാഹിത്യരംഗത്ത് അക്ഷരസ്‌നേഹവും, വായനാശീലവും വളർത്തിയെടുത്ത ഡോ. ശശികലാ പണിക്കർ, ശിവപ്രസാദ്.കെ വാനൂർ, നൃത്തരംഗത്ത് നിന്ന് താര വർമ്മ, ഡോ. കലാമണ്ഡലം വിജയശ്രീ പിള്ള എന്നിവരെ ലീഡിംഗ് ലൈറ്റ് പുരസ്‌കാരം നൽകി ആദരിച്ചു.
ശ്രീകാന്ത് നായർ, ശ്രീകുമാർ മാവേലിക്കര, ഇ.പി.വാസു, സോമമധു, മധുബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.
വളർന്നുവരുന്ന പ്രതിഭകൾക്കുള്ള നവപ്രതിഭ പുരസ്‌കാരം നൃത്തരംഗത്തുനിന്ന് ശ്രീലക്ഷ്മി.എം.നായർക്കും സംഗീതരംഗത്ത് നിന്ന് ശ്രിതി രവികുമാർ എന്നിവർക്കും സമർപ്പിച്ചു. മിനി വേണുഗോപാൽ പരിപാടി അവതരിപ്പിച്ചു. അമൃത നായർ, ദേവിക നായർ, ശ്രിതി രവികുമാർ, അശ്വതി പ്രേമൻ എന്നിവരുടെ ഗാനാലാപനവും
ദയ പ്രശാന്ത് നായർ അവതരിപ്പിച്ച ഭരതനാട്യവും നടന്നു. ട്രൂ ഇന്ത്യൻ ക്രിയേറ്റീവ്‌ വിംഗ് ഡയറക്ടർ അംബിക വാരസ്യാർ സമ്മാനദാനം നിർവഹിച്ചു. അഡ്വ. എ.സുകുമാരൻ നന്ദി പറഞ്ഞു. ഉമ.എസ്.നായർ, ശരത്ത് വാര്യർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.