kunanthooro-
എസ്.എൻ.ഡി .പി യോഗം മൈനാഗപ്പള്ളി 2248-ാം നമ്പർ വിദ്വാൻ എം.കെ.അച്യുതൻ മെമ്മോറിയൽ മൈനാഗപ്പള്ളി ടൗൺ ശാഖയിലെ വാർഷിക പൊതുയോഗം കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : എസ്.എൻ.ഡി .പി യോഗം മൈനാഗപ്പള്ളി 2248-ാം നമ്പർ വിദ്വാൻ എം.കെ.അച്യുതൻ മെമ്മോറിയൽ മൈനാഗപ്പള്ളി ടൗൺ ശാഖയിലെ വാർഷിക പൊതുയോഗം വില്ലേജ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.മുരളീധരൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പി.പൊന്നപ്പൻ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വി.ബേബി കുമാർ, ബോർഡ് മെമ്പർ, അഡ്വ.ഡി.സുധാകരൻ,യൂണിയൻ കൗൺസിലർ,നെടിയവിള സജീവൻ,യൂണിയൻ കൗൺസിലർ,എൽ.ലീന ശ്രീനാരായണ എംപ്ലോയീസ് ഫോറം കുന്നത്തൂർ യൂണിയൻ സെക്രട്ടറി എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ ടി.ശശിധരൻ സ്വാഗതം പറഞ്ഞു. ശാഖ വൈസ് പ്രസിഡന്റ് ജി.സുന്ദരേശൻ നന്ദി പറഞ്ഞു.