കൊല്ലം: പാലക്കാട് അഹല്യ പബ്ലിക് സ്‌കൂളിൽ നടന്ന അഖിലകേരള സി.ബി.എസ്.സി കലോത്സവത്തിൽ പങ്കെടുത്ത 729 സ്‌കൂളുകളിൽ അഗ്രിഗേറ്റ് പോയിന്റ് പ്രകാരം കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ്പ് വിഭാഗത്തിൽ കാറ്റഗറി 2, 3 സംഘനൃത്തത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. കാറ്റഗറി 3ൽ ഇംഗ്ലീഷ് ഉപന്യാസ രചനയിലും മലയാള പ്രസംഗത്തിലും ശ്രീറാം.ആർ.ചന്ദ്രൻ, കാറ്റഗറി 4ൽ മലയാള ഉപന്യാസത്തിൽ ബി.ആർ.ദിയാ റൂപ്യ രണ്ടാം സ്ഥാനം വീതം കരസ്ഥമാക്കി. കാറ്റഗറി 1ൽ പെൻസിൽ ഡ്രോയിംഗിൽ ഡി.വൈഷ്ണവി, കാറ്റഗറി 3ൽ കാർട്ടൂൺ രചനയിൽ ആർദ്ര.എസ്.നായർ, ഓയിൽ പെയിന്റിംഗിൽ ജി.അർജ്ജുൻ, കാറ്റഗറി 4ൽ മുന്നൊരുക്കമില്ലാത്ത മലയാളം പ്രസംഗത്തിൽ ബി.ആർദിയാറൂപ്യ, ലളിതഗാന മത്സരത്തിൽ ബി.ഐശ്വര്യ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത 101 കുട്ടികളിൽ 61 കുട്ടികൾക്കും എ ഗ്രേഡ് നേടി.