
കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ഗുരുശിഷ്യ സംഗമം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രഥമ ആർ.ശങ്കർ സ്മാരക പുരസ്കാരം എറണാകുളം സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ.രാജപ്പന് എം.എൽ.എ നൽകി.
മുൻ എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്.സൂര്യദാസ്, ഡോ. പി.പവിത്രൻ (കേണൽ), എസ്.രാജൻ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി പ്രതിഭകളായ തിരുവനന്തപുരം വിജിലൻസ് എസ്.പി എസ്.ജയശങ്കർ, കൊല്ലം സിറാജ്, പൂർവ വിദ്വാർത്ഥിയുടെ മകൾ ദിയ ശങ്കർ, മുതിർന്ന പൂർവ വിദ്യാർത്ഥികൾ, ഉപന്യാസ മത്സര വിജയി ലക്ഷ്മി, കവിതാ രചന മത്സര വിജയി രാഗേഷ് എന്നിവർക്ക് ആദരം നൽകി. പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബാലചന്ദ്രൻ ഇരവിപുരം സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ.മായ നന്ദിയും പറഞ്ഞു.