gh
പി.കെ. സോമൻ(പ്രസിഡന്റ്)

കൊല്ലം: എയ്ഡഡ് മേഖലയിൽ സാമുദായിക സംവരണം നടപ്പാക്കണമെന്ന് കേരള മണ്ണാൻ സഭയുടെ 18-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി പി.എസ്.വിജയൻ പതാക ഉയർത്തി. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ.സോമൻ അദ്ധ്യക്ഷനായി. കെ.എം.എസ് ജനറൽ സെക്രട്ടറി പി.കെ.ഗോപിനാഥൻ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി എൻ.അശോകൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിദ്യാധരൻ, ട്രഷറർ കെ.പി.ബാലൻ, എ.കെ.രാജപ്പൻ, ജോ. സെക്രട്ടറി പി.ജയരാജ്, മുൻ ജനറൽ സെക്രട്ടറി എം.ജി.ഗാനമുരളി, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ സി.കെ.വിജയൻ, എം.കെ.നാണു, എം.എസ്.സുധാകരൻ, വി.ഗോപി, വി.കെ.രമണൻ, പൊന്നമ്മ സുകുമാരൻ, ഡി.പ്രതാപൻ, വി.ആർ.മനോജ്, എ.കെ.രാജു, മണികണ്ഠൻ, അഭിലാഷ് കൃഷ്ണൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു. വനിത യുവജന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. പൊന്നമ്മ സുകുമാരൻ അദ്ധ്യക്ഷയായി. പി.കെ.വിജയൻ, പി.കെ. ഗോപിനാഥൻ, മണികണ്ഠൻ, അഭിലാഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന രക്ഷാധികാരി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് പി.കെ.സോമൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഗോപിനാഥൻ റിപ്പോർട്ടും ട്രഷറർ കെ.പി.ബാലൻ കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.കെ.സോമൻ(പ്രസിഡന്റ്), വിദ്യാധരൻ (വൈ. പ്രസിഡന്റ്), പി.കെ.ഗോപിനാഥൻ (ജനറൽ സെക്രട്ടറി), പി.ജയരാജ് (ജോ. സെക്രട്ടറി), കെ.പി.ബാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

വനിതാ സമാജം ഭാരവാഹികളായി പൊന്നമ്മ സുകുമാരൻ (പ്രസിഡന്റ്), സുലേഖ സുരേഷ് (വൈസ് പ്രസിഡന്റ്), മിനു (സെക്രട്ടറി), ശാലിനി (ജോ. സെക്രട്ടറി), ഉഷ സുധാകരൻ (ട്രഷർ) എന്നിവരെയും യുവജനസമാജം ഭാരവാഹികളായി എൻ.സജി (ചെയർമാൻ), അഭിലാഷ് കൃഷ്ണൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.