
കുണ്ടറ: കേരളപുരത്ത് ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന് 100 മീറ്റർ അകലെയായി ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന കശുഅണ്ടി പാക്കിംഗ് സെന്ററിൽ മോഷണം.
ചന്ദനത്തോപ്പ് കെട്ടിടത്തിൽ ഹൗസിൽ ഫാത്തിമ നസീറിന്റെ ഉടമസ്ഥതയിലുള്ള ഫ്രസ്കോ ട്രേഡിംഗ് കമ്പനിയാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2 ഓടെ മോഷണം നടന്നത്. തൊഴിലാളികൾക്ക് ശമ്പളം കൊടുത്ത ശേഷം ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ നഷ്ടമായി.