kunathoor
പോരുവഴി വടക്കേമുറി അഹല്യ ഭവനത്തിൽ സുജാതയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ നിലയിൽ

കുന്നത്തൂർ:പോരുവഴി വടക്കേമുറിയിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. അഹല്യ ഭവനിൽ സുജാതയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഈ സമയം വീട്ടിൽ സുജാതയുടെ മകളും ചെറുമക്കളും മാത്രമാണ് ഉണ്ടായിരുന്നത്.ചെറിയ കുട്ടികൾ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്ക് പതിച്ച തെങ്ങിൽ നിന്ന് തേങ്ങയും തകർന്ന ഷീറ്റും അയയിൽ വിരിച്ചിരുന്ന വസ്ത്രത്തിലേക്ക് വീണതിനാലാണ് കുട്ടികളുടെ ദേഹത്ത് പതിക്കാതെ രക്ഷപ്പെട്ടത്.ശബ്ദം കേട്ട് കുട്ടികളെയും എടുത്ത് മാതാവ് പുറത്തേക്ക് ഓടുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.