കൊല്ലം: നിരക്ഷരർക്കും അഭ്യസ്തവിദ്യർക്കും ലോക ക്ലാസിക്കുകൾ ഏറ്റവും പഥ്യമായ ഭാഷയിൽ കഥാപ്രസംഗ രൂപത്തിൽ അപൂർവകലാ സിദ്ധിയോടെ പകർന്നുകൊടുത്ത കലാമാന്ത്രികനായിരുന്നു വി.സാംബശിവനെന്ന് ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പറഞ്ഞു. ചവറ തെക്കുംഭാഗം വി.സാംബശിവൻ സ്മാരകത്തിൽ സാംബശിവൻ ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.രതിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വസന്തകുമാർ സാംബശിവൻ, ബി.കെ. വിനോദ് എന്നിവർ സംസാരിച്ചു. വി. സുബ്രഹ്മണ്യൻ, പി ബി.മംഗളാനന്ദൻ, ടി.എൻ.നീലാംബരൻ, തെക്കുംഭാഗം വിശ്വംഭരൻ, ജി.ഷൺമുഖൻ, ജി.വിദ്യാസാഗരൻ എന്നിവരെ ആദരിച്ചു.