gopa

കൊല്ലം: യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗൽ കേശവനഗറിൽ ചന്ദ്രോദയത്തിൽ ഗോപകുമാർ (55), പ്രാക്കുളം ദേവദാസ് മന്ദിരത്തിൽ വിനു (32) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 5ന് രാത്രി 11.30 ഓടെ കാവൽപുര റെയിൽവേ ഗേറ്റിന് സമീപത്ത് വച്ച് തെക്കേവിള സ്വദേശി കണ്ണനെയാണ് പ്രതികൾ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നത്. സി.സി ടി.വി ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ ഇരവിപുരം ഭാഗത്ത് നിന്നാണ് പ്രതികൾ പിടിയിലാകുന്നത്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, എസ്.സി.പി.ഒ മാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.