
കൊല്ലം: ശാസ്താംകോട്ട ബസേലിയോസ് മർത്തോമ്മ മാത്യൂസ് ദ്വദീയൻ കോളേജ് ഒഫ് എൻജിനിയറിംഗിൽ നടന്ന സംസ്ഥാനതല ജൂനിയർ ഹാക്കത്തോൺ ഐഡിയത്തോൺ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഉളിയക്കോവിൽ സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥികൾ സയൻസ് എക്‌സിബിഷനിൽ എം.മുരളീകൃഷ്ണ, ബദരിയോഗി ശ്രീറാം എന്നിവർ ജൂനിയർ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. സെമി ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും പാശ്ചാത്യസംഗീതം ബാൻഡിൽ രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും സെന്റ് മേരീസ് വിദ്യാർത്ഥികൾ കരസ്ഥമാക്കി. വിജയികൾക്ക് 7000 രൂപ ക്യാഷ് അവാർഡും മെമന്റോയും ലഭിച്ചു. ഫാ. തോമസ് വർഗീസ് ചാവടിയിൽ അദ്ധ്യക്ഷനായി. ബി.എം.സി കോളേജ് പ്രിൻസിപ്പൽ ഡോ. എൽ.പത്മ സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റ് മേരീസ് സ്‌കൂൾ ചെയർമാൻ ഡോ. ഡി.പൊന്നച്ചൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ് എന്നിവർ വിജയികളെ അനുമോദിച്ചു.