bank-

കൊല്ലം: സഹകരണ മേഖല ജനവിശ്വാസം ആർജിച്ച് മുന്നോട്ട് പോകണമെന്ന് കേരള ബാങ്ക് ഡയറക്ടർ ജി.ലാലു. പ്രാഥമിക ബാങ്ക് ഭരണസമിതി അംഗങ്ങൾക്ക് കേരള ബാങ്ക് സംഘടിപ്പിച്ച ഏക ദിന പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ചില സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിലുണ്ടായ ക്രമക്കേടുകളും കെടുകാര്യസ്ഥതയും ഈ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ട്. ഇത് അതിജീവിക്കാൻ സഹകാരികൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് ഡയറക്ടർ എം.ശിവശങ്കര പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് ബോർഡ് ഒഫ് മാനേജ്മെന്റ് അംഗം ബി.പി.പിള്ള, മദനചന്ദ്രൻ നായർ എന്നിവർ ക്‌ളാസുകൾ നയിച്ചു. ബാങ്ക് റീജിയണൽ മാനേജർ ഫിറോസ് ഖാൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ പ്രദീപ്‌ കുമാർ, ജയേഷ് എന്നിവർ സംസാരിച്ചു.