
കരുനാഗപ്പള്ളി: കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സാംസ്കാരിക സംദായിനി ഗ്രന്ഥശാലയിൽ വെച്ച് ത്വക്ക് രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അദ്ധ്യക്ഷയായി. കൊല്ലം ജില്ലാ ലെപ്രസി നോഡൽ ഓഫീസർ ടെക്നിക്കൽ അസിസ്റ്റന്റ് ഹസൻ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അബ്ദുൽസലിം,വാർഡ് മെമ്പർമാരായ അനിത, മുരളി , പ്രദീപ്കുമാർ, മണിലാൽ തുടങ്ങിയവർ സംസാരിച്ചു. കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലൈജു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ജയ നന്ദിയും പറഞ്ഞു. ക്യാമ്പിൽ 125 ഓളം രോഗികളെ പരിശോധിച്ചു.