
കുണ്ടറ: കുണ്ടറ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രധാന വേദിയായ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി.അഭിലാഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്.പ്രസന്നകുമാർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുശീല, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ജയകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷീലാകുമാരി, അംഗങ്ങളായ ജലജ ഗോപൻ, ജെ.ശ്രീജിത്ത്, എൻ.രാജു, കെ.മിനി, ജെ.അജിതകുമാരി, സ്വാതി ശങ്കർ, എസ്.ജയശ്രീ, സാം വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.റസിയ ബിവി, സ്വാഗതസംഘം ജോ. കൺവീനർ എസ്.ശ്രീദേവിഅമ്മ, പി.ആർ.രാധാകൃഷ്ണപിള്ള, പി.ടി.എ പ്രസിഡന്റ് ജി.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ബി.അനിൽകുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എസ്.സഞ്ജയൻ നന്ദിയും പറഞ്ഞു.
എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 91 സ്കൂളുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
8 വേദികളിലായാണ് മത്സരങ്ങൾ. 14ന് വൈകിട്ട് 5ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും.