ചാത്തന്നൂർ: ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ കൊല്ലം ജില്ലയുടെ 47-ാം വാർഷികം എ.ഐ.ഒ.സി.ഡി വൈസ് പ്രസിഡന്റും എ.കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്റുമായ എ.എൻ.മോഹൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പാരിപ്പള്ളി വി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമതി സ്റ്റേറ്റ് ട്രഷറും ജില്ലാ പ്രസിഡന്റുമായ എസ്.ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി.
എസ്.എസ്.എൽ.സി/പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും മെഡിക്കൽ വ്യാപാര മേഖലയിൽ 30 വർഷത്തിലധികം സേവനം ചെയ്ത സംരംഭകരെയും മെമന്റോ നൽകി ആദരിച്ചു. എ.കെ.സി.ഡി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൽ.ആർ.ജയരാജ്, വൈസ് പ്രസിഡന്റ് അനിൽ ചെറിയാൻ, ട്രഷറർ വി.അൻവർ, ജില്ലാ വൈസ് പ്രസിഡന്റ് ഷബി ജോർജ് എന്നിവർ സംസാരിച്ചു.