photo
പുത്തൂർ ഗവ.എച്ച്.എസ്.എസിൽ ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു

പുത്തൂർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലാംഗ്വേജ് ലാബ് തുറന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്തംഗം എ.അജി, ഗ്രാമപഞ്ചായത്തംഗം കോട്ടയ്ക്കൽ രാജപ്പൻ, പി.ടി.എ പ്രസിഡന്റ് ബിജു പൂവക്കര, എച്ച്.എം എസ്.ലിനി, മോഹനൻ പിള്ള, കെ.എസ്.എഫ്.ഇ ചുമതലക്കാർ എന്നിവർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ലിമിറ്റഡിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാംഗ്വേജ് ലാബുകൾ സ്ഥാപിച്ചത്. വിദ്യാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും പഠിക്കുന്നതിനും ജോലി നേടുന്നതിനും വിവിധ ഭാഷാ പ്രാവീണ്യം സഹായകരമാകും. സോഫ്ട് വെയർ സഹായത്തോടെ രൂപപ്പെടുത്തിയിട്ടുള്ള മൂന്നുതട്ടിലെ കോഴ്സുകൾ വഴി വിദ്യാർത്ഥികൾക്ക് ഇംഗ്ളീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരാക്കും. ഇതുവഴി ഐ.ഇ.എൽ.ടി.എസ് , ടോഫൽ തുടങ്ങിയ പരീക്ഷകൾ അനായാസേന മറികടക്കാനുമാകും. പൂർണമായും കമ്പ്യൂട്ടർ സഹായത്തോടെയുള്ള പഠന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും ശീതീകരിച്ച ലാബുകളിൽ പതിനാറുവീതം ലാപ് ടോപ്പുകൾ, ഒരു എൽ.ഇ.ഡി പ്രൊജക്ടർ എന്നിവയും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.