കുണ്ടറ: സർവീസ് പെൻഷൻകാരോട് സർക്കാരിനുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.എ പെരിനാട് മണ്ഡലം കമ്മിറ്റി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നാന്തിരിക്കൽ മൗണ്ട് വ്യൂ ഹൈസ്‌കൂളിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി കെ.സി.വരദരാജൻപിള്ള ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.ജോൺ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.മാമച്ചൻ, നേതാക്കളായ ഗോപിനാഥൻപിള്ള, പെരുമ്പുഴ തുളസിദാസ്, ജി.രാമചന്ദ്രൻപിള്ള കെ.പി.ജോയിക്കുട്ടി കെ.ശശീന്ദ്രൻ, അരവിന്ദരാജ്, ഡി.സതീഷ് കുമാർ, കെ.ഗോപി, എ.വില്യം, വനിതാ ഫോറം നേതാക്കളായ ലെറ്റീഷ്യ മാർട്ടിൻ, കെ.വസുമതിഅമ്മ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.ജി.വർഗീസ് സ്വാഗതവും ടി.ശിവപ്രസാദൻപിള്ള നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ആർ.രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), ഡി.സതീഷ്‌കുമാർ, കെ.ഗോപി (വൈസ് പ്രസിഡന്റ്), എ.വില്യം (സെക്രട്ടറി), ടി.ശിവപ്രസാദൻ പിള്ള, വി.സാബു (ജോ.സെക്രട്ടറി), ലെറ്റിഷ്യ മാർട്ടിൻ (വനിത ഫോറം പ്രസിഡന്റ്), കെ.ബസുമതിഅമ്മ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.