കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നെടുവത്തൂർ മണ്ഡലം വാർഷിക സമ്മേളനം അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം ആർ.ഗണേശ് ഉദ്ഘാടനം ചെയ്തു. ഡി.എയും കുടിശ്ശികയും എത്രയുംവേഗം വിതരണം ചെയ്യുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, തുട‌ങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം ആരംഭിച്ചത്. മണ്ഡലം പ്രസിഡന്റ് ജി.സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എൻ.ഭദ്രൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ.മധു, ജില്ലാ കമ്മിറ്റി അംഗം എൻ. മദനമോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ഭരതൻ, സെക്രട്ടറി സി.ആർ.രാധാകൃഷ്ണപിള്ള, കോൺഗ്രസ് നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് ആർ.സത്യപാലൻ, കെ.ഇന്ദിര, ആർ.ബാബു, ജോംസൺ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി ജി.സുരേന്ദ്രൻപിള്ള( പ്രസിഡന്റ്), ജോൺസൺ, നടരാജൻ( വൈസ് പ്രസിഡന്റുമാർ), ടി.എൻ. ഭദ്രൻ( സെക്രട്ടറി) , ആർ.ബാബു ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.