കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം പ്രാഥമികതല മത്സരങ്ങൾ ഈ മാസം ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ 15 മുതൽ 30 വരെയും മുനിസിപ്പാലറ്റി, കോർപ്പറേഷൻ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ഡിസംബർ 1 മുതൽ 15 വരെയും ജില്ലാ പഞ്ചായത്ത് തലത്തിൽ ഡിസംബർ 16 മുതൽ 31 വരെയും സംസ്ഥാന തലത്തിൽ 2025 ജനുവരി ആദ്യവാരത്തിലുമായാണ് മത്സരങ്ങൾ. ഫോൺ: 0474 2798440.