d

കൊല്ലം: ഗ്രാമ ജീവിതത്തെ ത്രസിപ്പിച്ച കലാകാരനായിരുന്നു വി.സാംബശിവനെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചവറ തെക്കുംഭാഗം വി.സാംബശിവൻ സ്മാരകത്തിൽ വി.സാംബശിവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സാംബശിവൻ ഗ്രാമോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആർ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ഷാജി പള്ളിപ്പാടൻ, ആർ.രാമചന്ദ്രൻ, ആർ.സന്തോഷ് , എം.എസ്.പ്രശാന്തകുമാർ എന്നിവർ സംസാരിച്ചു. ബി.കെ.വിനോദ്, കുരീപ്പുഴ രാജേന്ദ്രൻ എന്നിവർ കവിത ചൊല്ലി. കാഥികരായ വിനോദ് ചമ്പക്കര, സൂരജ് സത്യൻ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഗാനമേള അരങ്ങേറി.