കൊല്ലം: സമരപോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത തൊഴിലവകാശം പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി നിരോധിച്ച കേന്ദ്ര സർക്കാരിന്റെ തൊഴിലാളി -കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോഭം അനിവാര്യമാണെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) ജില്ലാ കൺവെൻഷൻ. ജില്ലാ ജനറൽ സെക്രട്ടറി മംഗലത്ത് നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗുരുദേവ സാജൻ അദ്ധ്യക്ഷനായി. അഡ്വ. ഷാജി, വല്ലം ഗണേഷൻ, തേവലക്കര സുരേഷ്, ജ്യോതി സേവ്യർ, ശ്രീകുമാർ കരുനാഗപ്പള്ളി, ജേക്കബ് ചാത്തന്നൂർ, സജില സുബൈദ, സന്ധ്യ അയ്യപ്പൻപിള്ള, ജില്ലാ പ്രസിഡന്റ് റാഫി, മനോജ് പുതുശേരി, റെജി കരീപ്ര, വെള്ളിമൺ വിനോദ് എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളനവും തൊഴിലാളി കുടുംബസംഗമവും 30ന് കടപ്പാക്കട ശ്രീനാരായണ സ്‌കൂളിൽ ശിവഭാരതി നഗറിൽ നടത്താൻ തീരുമാനിച്ചു.