കൊല്ലം: പത്രപ്രവർത്തകനും പ്രഭാഷകനും നിയമസഭാ സാമാജികനുമായിരുന്ന തോപ്പിൽ രവിയുടെ സ്മരണയ്ക്കായി തോപ്പിൽ രവി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതികൾ ക്ഷണിച്ചു. 2024 ൽ ആദ്യ പതിപ്പായി പ്രസിദ്ധപ്പെടുത്തിയ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 15,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷയോടൊപ്പം കൃതിയുടെ മൂന്ന് കോപ്പികളും അയയ്ക്കണം. ജനറൽ സെക്രട്ടറി, തോപ്പിൽ രവി ഫൗണ്ടേഷൻ, കൊട്ടിയം പി.ഒ, കൊല്ലം 691571 എന്ന വിലാസത്തിൽ 2024 ഡിസംബ‌ 31നു മുമ്പ് ലഭിക്കത്തക്ക വിധത്തിലാണ് പുസ്തകങ്ങൾ അയയ്‌ക്കേണ്ടത്. ഫോൺ: 94950 94209.