photo
സി.പി.എം ശൂരനാട് ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഓച്ചിറ വയനകം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : സി.പി.എം ശൂരനാട് ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പതാക ജാഥ, കൊടിമര ജാഥ , ദീപശിഖാ ജാഥ എന്നിവ നടന്നു. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എൻ.സന്തോഷ് ക്യാപ്റ്റനായുള്ള പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ഓച്ചിറ വയനകം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ബാബു കൊപ്പാറ ക്യാപ്ടനായുള്ള കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. മണപ്പള്ളി മണിയൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എസ്.സുരേഷ് ക്യാപ്ടനായുള്ള ദീപശിഖാ ജാഥ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ അദ്ധ്യക്ഷനാകും.സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.