 
കുന്നത്തൂർ: ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് സെക്കന്റ് കോളേജ് ഒഫ് എൻജിനീറിംഗിൽ എച്ച്.ജി സഖറിയാ മാർ അന്തോണിയോസ് മെമ്മോറിയൽ ജൂനിയർ സ്റ്റേറ്റ് ലവൽ ഹാക്കത്തോൺ- ഐഡിയാത്തോൺ,കൾച്ചറൽ ആൻഡ് സ്പോർട്ട്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. ശാസ്താംകോട്ട എസ്.ഐ എം.എച്ച് ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.പദ്‌മാ സുരേഷ്,ഡയറക്ടർ റവ.ഫാ.തോമസ് വർഗീസ്,വൈസ് പ്രിൻസിപ്പൽ ഡെന്നീസ് മാത്യു,റവ.ഫാ.ഡോ.കോശി വൈദ്യൻ,റവ.ഫാ.സാംജി.ടി.ജോർജ്, റവ.ഫാ.അനൂപ് രാജു,സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ക്വിസ് മത്സരം, പ്രോജക്ട‌് എക്സ്‌പോ,ഐഡിയ പിച്ചിംഗ് ഹാക്കത്തോൺ,ഗ്രൂപ്പ് ഡാൻസ്,മ്യൂസിക് ബാന്റ് ,പെയിന്റിംഗ്, വോളിബാൾ,ഫുട്‌ബാൾ എന്നീ മത്സരങ്ങളിൽ കേരളത്തിലെ 23 ലധികം സ്‌കൂളിലെ 250 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.വിജയികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെഡലും നൽകി ആദരിച്ചു. തുമ്പമൺ സെന്റ് ജോൺസ് സക്യാർ,തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ,കൊല്ലം ഉളിയക്കോവിൽ സെന്റ് മേരീസ് ഇ.എം.പി സ്കൂൾ,ശാസ്താംകോട്ട ഡോ.സി.ടി. ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ,കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഉളിയക്കോവിൽ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പും തേവലക്കര ട്രിനിറ്റി സ്‌കൂൾ പാർട്ടിസിപ്പേഷൻ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.