
കുണ്ടറ: കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പെരുമ്പുഴ സ്വദേശി നഹ്മൽ റാഫിക്ക് ഗോൾഡ് മെഡൽ. സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജില്ലയ്ക്ക് ലഭിച്ച ഏക ഗോൾഡാണിത്. പെരുമ്പുഴ ജയ് ഭാരത് കരാട്ടെ ടീമിൽ ഷിഹാൻ വിനീതിന്റെ ശിക്ഷണത്തിൽ എട്ട് വർഷമായി കരാട്ടെ പരിശീലിക്കുന്ന നഹ്മൽ അഞ്ച് തവണ ഗവ. അംഗീകൃത സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലിസ്റ്റും സി.ഐ.എസ്.സി.ഇ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്നുള്ള ആദ്യ ഗോൾഡ് മെഡൽ ജേതാവുമാണ്. പെരുമ്പുഴ മംഗലത്ത് പടിയിൽ ജിനു റാഫിയുടെയും ഫൗസിയ ജിനുവിന്റെയും മകനാണ്.