ചോഴിയക്കോട് : കൊച്ചരിപ്പ പ്രേദേശങ്ങളിൽ ചില ഭാഗങ്ങളിൽ ഒരു കമ്പനിയുടെയും മൊബൈൽ കവറേജ് കിട്ടുന്നില്ലെന്ന് നാട്ടുകാർ. വീടുകൾക്കുള്ളിൽ കവറേജ് കിട്ടുന്നില്ല. ഒരു അത്യാവശ്യത്തിന് വിളിച്ചാൽ പരിധിക്കു പുറത്ത് എന്ന വാക്ക് കേട്ട് ജനങ്ങൾ മടുത്തു. അഞ്ചൽ ഫോറസ്റ്റ് റേഞ്ചിൽ പെടുന്ന അരിപ്പ ക്യാമ്പിംഗ് സ്റ്റേഷനുള്ളിൽ കവറേജ് ലഭിക്കാത്തതിനാൽ നാട്ടുകാരുടെ പരാതികൾ പരിഹരിക്കാൻ താമസം നേരിടുന്നു. നാട്ടുകല്ല്, ഇടപ്പണ, കൊച്ചരിപ്പ ആദിവാസി മേഖലകളിലെ പല സ്ഥലങ്ങളിലും കവറേജ് ലഭിക്കുന്നില്ല. രാത്രിയിൽ ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് ഒരു വാഹനം പോലും വിളിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വന്യമൃഗ ശല്യമൊ മറ്റോ ഉണ്ടായാൽ വനം വകുപ്പിന്റെ അരിപ്പ ഓഫീസിൽ കിലോമീറ്റർ താണ്ടി വന്നു പരാതി പറയേണ്ട അവസ്ഥയാണ്. സർക്കാർ അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെട്ട് ഒരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.