ns

ശാസ്താംകോട്ട: ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാതെ തോപ്പിൽ മുക്കിൽ റോഡ് അറ്റകുറ്റപണി നടത്തിയത് നാട്ടുകാരെയും യാത്രക്കാരെയും വലച്ചു. കോവൂർ തോപ്പിൽമുക്കിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. ശാസ്താംകോട്ട - ചവറ പ്രധാന പാതയിൽ റോഡുപണി സംബന്ധിച്ച് നാലു കിലോമീറ്റർ ദൂരെയുള്ള ആഞ്ഞിലിമൂട്ടിലാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. റോഡു പണി നടക്കുന്നത് അറിയാതെ എത്തിയ വാഹനങ്ങൾ റോഡിൽ കുടുങ്ങി.

സ്കൂൾ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പടെ റോഡിൽ കുടുങ്ങി. ശാസ്താംകോട്ടയിൽ നിന്ന് പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്ക് അഴിച്ചത്.

ബോർഡ് വച്ചത് ഉപകാരപ്പെട്ടില്ല

കോവൂർ - പണ്ടാര വിള ക്ഷേത്രം വഴിയും പട്ടകടവ് - മുട്ടം റോഡിലൂടെയും വാഹനങ്ങൾ തിരിച്ചു വിടാൻ കഴിയുമെന്നിരിക്കെയാണ് നാലു കിലോമീറ്റർ ദൂരെ മാറി ആഞ്ഞിലിമൂട്ടിൽ ബോർഡ് വച്ചത്.