കിഴക്കേകല്ലട: ചിറ്റുമല ദുർഗാദേവീ ക്ഷേത്രത്തിന് വടക്ക് കാവിൽ കടവ് തോപ്പിൽ കൺസ്ട്രക്ഷൻ കമ്പനിയിലെ രണ്ടര ലക്ഷം രൂപ വില വരുന്ന കോൺക്രീറ്റ് മിക്സർ മെഷീൻ മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കിഴക്കേകല്ലട തെക്കേമുറിയിൽ കാവിൽ കടവിന് സമീപം രതീഷ് ഭവനത്തിൽ രതീഷ് (38), മയ്യനാട് പുല്ലിച്ചിറയിൽ പണയിൽ വീട്ടിൽ പ്രകാശ് പ്രജിത്ത് (34) എന്നിവരെയാണ് കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തതത്. ഇൻസ്പെക്ടർ ശിവപ്രകാശ്, സബ് ഇൻസ്പെക്ടർമാരായ മനോജ്, സുനിൽ, സി.പി.ഒമാരായ അനൂപ്, വിനേഷ്, ഗിരീഷ്, സുരേഷ് ബാബു എന്നിവർ ഉൾപ്പെട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.