കൊല്ലം: കൊല്ലം താന്നിക്കൽമുക്ക് ഡോ.നൈജൂസ് ഹെൽത്ത് സെന്ററും ബി.ടി.എൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് ഇന്ന് അന്താരാഷ്ട്ര ഫിസിയോ തെറാപ്പി കോൺക്ളേവ് നടത്തും. വൈകിട്ട് 6 മുതൽ കൊല്ലം റാവിസ് ഹോട്ടലിലാണ് കോൺക്ളേവ്. ഡിസ്ക് സംബന്ധമായ രോഗങ്ങളും അതിന് ഉപകാരപ്പെടുന്ന അതി നൂതന ഫിസിയോ തെറാപ്പി ചികിത്സാ രീതികളും വേദന സംഹാരത്തിന് ഫിസിയോ തെറാപ്പിയുടെ പ്രാധാന്യവും സംബന്ധിച്ചുള്ള ചർച്ചകളും പ്രസന്റേഷനുമാണ് കോൺക്ളേവിൽ നടത്തുക. ബി.ടി.എൽ ഇന്റർനാഷണൽ പ്രതിനിധി ഡോ. ജൊലാന, ഡോ.നൈജു അജുമുദ്ദീൻ, ഡോ. അഖിൽ സുനിൽ, ഡോ. അരുൺ കാമ്പിശേരി, ഡോ. പൂർണിമ എന്നിവർ വിഷയാവതരണം നടത്തും. ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് നമ്പൂതിരി, ഡോ. ജിം ഗോപാലകൃഷ്ണൻ, ഡോ. അമിതാഭ്, ഡോ. സാജിദ് എന്നിവർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിൽപരം ഫിസിയോ തെറാപ്പിസ്റ്റുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. നൈജു അജുമുദ്ദീൻ, ഡോ.മുഹമ്മദ് ഫവാസ്, ഡോ. സി.പൂർണിമ, ഡോ. അഖിൽ സുനിൽ എന്നിവർ പങ്കെടുത്തു.