ammini-
അമ്മിണി അമ്മയെ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും പ്രസന്നാരാജനും ചെയർപേഴ്‌സൺ ഷാഹിദാ കമാലും ചേർന്ന് ഗാന്ധിഭവനിലേക്ക് സ്വീകരിക്കുന്നു.

പത്തനാപുരം: ആരോരും സംരക്ഷിക്കാനില്ലാതെ അവശയായി കഴിഞ്ഞ അമ്മിണിക്ക് സ്‌നേഹസാന്ത്വനമായി പത്തനാപുരം ഗാന്ധിഭവൻ. കൂടൽ, കലഞ്ഞൂർ പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞുനടന്ന അമ്മിണി (85) കലഞ്ഞൂർ സ്വദേശിനിയായ ഷീജയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് ഷീജ കൂടൽ പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ദേവകുമാർ, എ.എസ്.ഐ അബ്ദുൽ കബീർ,ഡ്രൈവർ മുഹമ്മദ് ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തിച്ചത്.
പത്തനംതിട്ട ജില്ലയിലെ പാടമാണ് സ്വദേശം എന്നതൊഴിച്ചാൽ മറ്റൊന്നും അവർക്ക് അറിയില്ല. പരസ്പരം ബന്ധമില്ലാതെ സംസാരിക്കുന്ന ഇവരെ ബന്ധുക്കൾ വരുന്നതുവരെ ഗാന്ധിഭവൻ സംരക്ഷിക്കും.