 
തഴവ: കുലശേഖരപുരം15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷാഹുൽ ഹമീദ് അനുസ്മരണ യോഗം ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് നിയാസ് വളാലിൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇർഷാദ് ബഷീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.ശിവാനന്ദൻ, ദിലീപ് കൊമളത്ത്, നസീം പഴവൂർ, അൻസർ, ബിന്ദു ദിലീപ്,ഫഹദ്, ആദിഷ് , സലീം എന്നിവർ സംസാരിച്ചു.