photo
അമൃത സ്കൂൾ ഒഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശിഷ്യോപനയനം ചടങ്ങിൽ അമൃത സ്കൂൾ ഒഫ് ആയുർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദപുരി സംസാരിക്കുന്നു

കരുനാഗപ്പള്ളി: അമൃത സ്കൂൾ ഒഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ശിഷ്യോപനയനം സംഘടിപ്പിച്ചു. ധന്വന്തരിഹോമം, സരസ്വതിപൂജ എന്നീ ചടങ്ങുകളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. അമൃതേശ്വരി ഹാളിൽ വിദ്യാർത്ഥികളുടെ സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു. അമൃത സ്കൂൾ ഒഫ് ആയുർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദപുരി അദ്ധ്യക്ഷനായി. ചടങ്ങിൽ ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ, ഡോ.ടി.ഡി.ശ്രീകുമാർ മുഖ്യാതിഥിയായി. ബ്രഹ്മചാരി വിശ്വനാഥ അമൃതചൈതന്യ കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രീസ് റിലേഷൻസ് അമൃത യൂണിവേഴ്സിറ്റിയെ പറ്റി ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ.യു.കൃഷ്ണകുമാർ, ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ഡോ.പി.റാം മനോഹർ എന്നിവർ സംസാരിച്ചു. തുടർന്ന് ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിച്ചു. അമൃത സ്കൂൾ ഒഫ് ആയുർവേദ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.എൻ.വി.രമേശ് സ്വാഗതവും ഡോ.പ്രിയ നന്ദിയും പറഞ്ഞു.