 
കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ഗാന്ധിഭവൻ സെക്രട്ടറി ആൻഡ് മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സ്‌നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി.
തിരുവനന്തപുരം ആർ.സി.സിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി, കൊല്ലം ഗവ. മെഡിക്കൽ കോളേജ് മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷൻ നോഡൽ ഓഫീസർ ഡോ. ഐ.പി.യാദവ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, സ്‌നേഹാശ്രമം സെക്രട്ടറി പി.എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.