krish-

കൊല്ലം: പരമ്പരാഗത കാർഷിക പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി ദ്വീതിയ കൃഷിരീതികൾക്ക് പ്രാധാന്യം നൽകി കർഷകർക്ക് വിപണിയും വരുമാനവും ഉറപ്പാക്കണമെന്ന് മന്ത്രി പി.പ്രസാദ്. കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലുള്ള ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച കേരളഗ്രോ ബ്രാൻഡഡ് ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യവിൽപന നടത്തി. ഉളിയക്കോവിൽ സർവീസ് കോ- ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് അഡ്വ. വി. രാജേന്ദ്രബാബു, കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ കക്ടർ എൻ.ദേവിദാസ്, കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജി.ലാലു, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.രാജേഷ്‌കുമാർ, സഹകരണസംഘം ജോ. രജിസ്ട്രാർ എം.അബ്ദുൾ ഹലീം, ആത്മ പ്രോജക്ട് ഡയറക്ടർ എസ്.ഗീത, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.കെ.ഹഫീസ്, എച്ച്.ബെയ്‌സിൽ ലാൽ, അഡ്വ. എ.രാജീവ്, ഉളിയക്കോവിൽ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് സെക്രട്ടറി കെ.കെ.ശാന്തി തുടങ്ങിയവർ സംസാരിച്ചു.