cpm
19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നെടുവത്തൂർ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ്.

എഴുകോൺ : സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ഇ.എം.എസ് ഭവൻ 19ന് പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കല്ലുംപുറം ജംഗ്ഷനിൽ നിന്ന് ബഹുജന റാലിയും റെഡ് വൊളണ്ടിയർ പരേഡും ആരംഭിക്കും. എഴുകോൺ ജംഗ്ഷനിൽ പൊതുസമ്മേളനം നടക്കും. ബി.രാഘവൻ സ്മാരക കോൺഫറൻസ് ഹാൾ കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലും ജി. ആർ. രമണൻ സ്മാരക മിനി കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി എസ്.സുദേവനും ഉദ്ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം പി.കെ.ഗുരുദാസൻ നിർവഹിക്കും.

ഉദ്ഘാടനം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബി.സനൽകുമാർ അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.എ.എബ്രഹാം, പി. തങ്കപ്പൻ പിള്ള എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി ജെ. രാമാനുജൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി.എ.എബ്രഹാം (ചെയർമാൻ), ജെ.രാമാനുജൻ (കൺവീനർ).